കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാർ ബജറ്റിനെതിരെ എസ്ഡിപിഐ പ്രതിഷേധം

ചാവക്കാട്: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായി അവഗണിച്ച ബിജെപി സർക്കാരിനെതിരെ എസ്ഡിപിഐ പ്രതിഷേധം. ചാവക്കാട് വസന്തം കോർണറിൽ നടന്ന പ്രതിഷേധ സംഗമം ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ദിലീപ് അത്താണി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് മാഹിൻ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കമ്മിറ്റി അംഗങ്ങളായ അൻസിൽ പുന്ന, നസീബ് പുന്ന എന്നിവർ നേതൃത്വം നൽകി. ചാവക്കാട് ബ്രാഞ്ച് സെക്രട്ടറി ഫൈസൽ നന്ദി പറഞ്ഞു.


Comments are closed.