വോട്ടുചോരി ചാവക്കാട്ടും-എസ്ഡിപിഐ സ്ഥാനാർത്ഥി അലി നൈനാറിന്റെ വോട്ട് ഒഴിവാക്കിയതിനെതിരെ എസ്ഡിപിഐ പ്രതിഷേധം

ചാവക്കാട് : ചാവക്കാട് മുനിസിപ്പാലിറ്റി 32-ാം വാർഡ് എസ്ഡിപിഐ സ്ഥാനാർത്ഥി അലീ നൈനാറിന്റെ വോട്ടവകാശം നിഷേധിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയ പ്രേരിതമായി ചാവക്കാട് മുൻസിപ്പാലിറ്റി അധികൃതർ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുകയായിരുന്നു വെന്ന് എസ് ഡി പി ഐ നേതാക്കൾ ആരോപിച്ചു. ചാവക്കാട് മുൻസിപ്പാലിറ്റി ഓഫീസിനു മുന്നിൽ എസ്ഡിപിഐ പ്രതിഷേധം നടത്തി.

ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത് എസ്ഐആർ ന്റെ മറ്റൊരു വകഭേദമാണെന്നും ചാവക്കാട് അധികാരികൾ വോട്ട് കൊള്ള നടത്തിയത് ഫാസിസ്റ്റ് നടപടിയാണെന്നും ചാവക്കാട് എസ്ഡിപിഐ മുൻസിപ്പൽ പ്രസിഡണ്ട് ഫാമിസ് അബൂബക്കർ പറഞ്ഞു. വോട്ടവകാശം നഷ്ടപ്പെട്ട അലീ നെയ്നാർ, ചാവക്കാട് മുൻസിപ്പൽ വൈസ് പ്രസിഡണ്ട് ദിലീപ് അത്താണി, സെക്രട്ടറി ഹാരിസ്, ജോയന്റ് സെക്രട്ടറി ഹംസക്കോയ, പുത്തൻകടപ്പുറം ബ്രാഞ്ച് പ്രസിഡണ്ട് മുജീബ് കുന്നത്ത് എന്നിവർ സംസാരിച്ചു.

Comments are closed.