കടൽ മണൽ ഖനനം ; പാർലിമെൻ്റ് മാർച്ചിന് എ ഐ റ്റി യു സി ഐക്യദാർഢ്യം

ചാവക്കാട് : കടൽ മണൽ ഖനനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടു കൊണ്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന പാർലിമെൻ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എ ഐ റ്റി യു സി പ്രകടനവും പൊതുയോഗവും. ചാവക്കാട് മുല്ലത്തറയിൽ നിന്നും പ്രകടനവും തുടർന്ന് ബസ്സ്റ്റാൻ്റ് പരിസരത്ത് പൊതുയോഗവും നടത്തി. ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ പൊതുയോഗം സി പി ഐ ഗുരുവായൂർ മണ്ഡലം അസി. സെക്രട്ടറി പി. കെ രാജേശ്വരൻ ഉൽഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി വി എ ഷംസുദീൻ അധ്യക്ഷത വഹിച്ചു. മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഗീതാ രാജൻ അഭിവാദ്യ ചെയ്തു സംസാരിച്ചു. എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി എ എം സതീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് സജിവൻ നന്ദിയും പറഞ്ഞു.

Comments are closed.