mehandi banner desktop
Chavakkad online

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രലയത്തിന്റെ ഇൻസ്‌പെയർ അവാർഡിന് അർഹനായ റയീസിനെ ആദരിച്ചു

Ft

പുന്നയൂർ : കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രലയത്തിന്റെ ഇൻസ്‌പെയർ അവാർഡിന് അർഹനായ സി മുഹമ്മദ്‌ റയീസ് ഖുറൈശിയെ കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂൾ വിദ്യാർഥികളുടെ നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരമാണ് ഇൻസ്പെയർ അവാർഡ്. മമ്മിയൂർ എൽ എഫ്‌ സി യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ സി. മുഹമ്മദ് റയീസ് ഖുറൈഷി മന്ദലാംകുന്ന് ഹസൈനാരകത്ത് മുഹമ്മദ് സലീം, രോഷ്‌ന ദമ്പതികളുടെ മകനാണ്. 

Jan oushadi

കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ ചെയർമാൻ ബിനേഷ് വലിയകത്ത് പൊന്നാട അണിയിച്ചു. ജനറൽ കൺവീനർ കെ എച്ച് സുൽത്താൻ, ട്രഷറർ അലി തണ്ണി തുറക്കൽ, വൈസ് ചെയർമാൻ  ഷാഹുൽ പള്ളത്ത്, താച്ചു കരിയാടാൻ, ഷെഹീർ പടിഞ്ഞാറയിൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.