കടലേറ്റം – വീടിനകത്തേക്ക് തിരിയടിച്ചു കയറി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ശക്തമായ വേലിയേറ്റത്തിൽ തിരയടിച്ച് വീടിനുള്ളിലേക്ക് വെള്ളം കയറി.
കടപ്പുറം മുനക്കകടവില്‍ കൊറ്റയില്‍ ബാബുമണിയുടെ വീട്ടിലേക്കാണ് വെള്ളം കയറിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ആരംഭിച്ച ശക്തമായ വേലിയേറ്റത്തിലാണ് തിരയടിച്ച് കയറിയത്. ബാബുവിൻറെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും വീട്ടുപകരണങ്ങളും നാശമായി. മുനക്കകടവ് പുലിമുട്ടിന് സമീപം കരിങ്കല്‍ഭിത്തിയുടെ മുകളിലൂടെ തിരമാലകള്‍ അടിച്ചുകയറി സമീപത്തെ വീടിനുചുറ്റും വെളളം കെട്ടി കിടക്കുകയാണ്. ചേറ്റുവ അഴിമുഖത്തോട് ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച തീരദേശ പോലീസ് സ്‌റ്റേഷന്‍ കെട്ടിടവും തിരയടിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഷന്‍ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തെ സെപ്റ്റിക് ടാങ്കുകളും പൈപ്പുകളും ഇതിനോടകം തകര്‍ന്നു. കെട്ടിടത്തിന്റെ അടിത്തറയും ഇളകുന്ന വിധത്തില്‍ തിരമാലകള്‍ അടിച്ചുകയറുന്ന നിലയാണിപ്പോള്‍. സ്‌റ്റേഷന്‍ കെട്ടിടത്തിന് സമീപത്ത് തന്നെയുള്ള ഭൂമിയിലെ തെങ്ങുകളും ശക്തമായ തിരമാലകള്‍ അടിച്ചു കടപുഴകി വീഴാറായ നിലയിലാണ്. കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ഇവിടെ നിരവധി തെങ്ങുകള്‍ ചേറ്റുവ പുഴയിലേക്ക് കടപുഴകിയിരുന്നു. ഇവിടെ കര സംരക്ഷിക്കാന്‍ കെട്ടിയിരുന്ന ഭിത്തി തകര്‍ന്നതാണ് തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുന്നത്. നേരത്തെ വേലിയേറ്റമുണ്ടായ ലൈറ്റ് ഹൗസ് ഭാഗത്തെ ചിൽഡ്രൻസ് പാർക്ക് പൂർണ്ണമായും തകർന്ന് 25 മീറ്ററോളം സ്ഥലം കടലിനടയിലായി.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/05/Kadalettam-1.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.