ജനാധിപത്യത്തെ ഇല്ലാതാക്കുന്ന സംഘ്പരിവാറിനെതിരെ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കണം

ചാവക്കാട് : ജനാധിപത്യത്തെ ഇല്ലാതാക്കുന്ന സംഘ്പരിവാറിനെതിരെ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് കെ കെ ഷാജഹാൻ പറഞ്ഞു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് സി ആർ ഹനീഫ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പി. വി. ഉമ്മർ കുഞ്ഞി അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, മണ്ഡലം ട്രെഷറർ റഖീബ് തറയിൽ, ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് റസാഖ് ആലുംപടി, പി കെ അക്ബർ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം വി. എം. ഹുസൈൻ, വടക്കേകാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, എഫ് ഐ ടി യു ജില്ലാ കമ്മിറ്റി അംഗം പി. എച്ച് റസാഖ്, ഒരുമനയൂർ പഞ്ചായത്ത് സെക്രട്ടറി കെ. വി. ഷിഹാബ്, കടപ്പുറം പഞ്ചായത്ത് കമ്മിറ്റി അംഗം മൊയ്‌ദീൻ കുഞ്ഞി എന്നിവർ നേതൃത്വം നൽകി.

Comments are closed.