ചാവക്കാട് : രാജ്യത്തെ വർഗീയമായി വിഭജിക്കുന്നതും, ഭരണഘടനാവിരുദ്ധവുമായ പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും, ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും സെക്കുലർ ഫോറത്തിന്റെ നേതൃത്വത്തിൽ മതേതര മനുഷ്യച്ചങ്ങലയും, പ്രതിഷേധ സംഗമവും നാളെ ശനി വൈകീട്ട് 4 മണിക്ക് ചാവക്കാട് സെന്ററിൽ നടക്കും. ചാവക്കാട് ടൗണിനെ മുഴുവൻ വലയം തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ 25000 ത്തോളം പേർ പങ്കാളികളാകും.
രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരായ ടി.എൻ പ്രതാപൻ എംപി, എം എൽ എ മാരായ കെ.വി.അബ്ദുൽ ഖാദർ, വി.ടി.ബലറാം, ഗീതാ ഗോപി, മുരളി പെരുനല്ലി , ഗുരുവായൂർ നഗരസഭ ചെയർമാൻ രേവതി ടീച്ചർ, സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.മുസ്താഖലി, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് തുടങ്ങിയവർ ചങ്ങലയിലും പ്രതിഷേധ സംഗമത്തിലും പങ്കാളികളാകുമെന്ന് സെക്കുലർ ഫോറം ഭാരവാഹികൾ അറിയിച്ചു.
മനുഷ്യച്ചങ്ങലക്ക് ശേഷം മുനിസിപ്പൽ സ്ക്വയറിൽ പ്രതിഷേധ പൊതുയോഗം നടക്കും.
ചാവക്കാട് ഇന്ന് നടന്ന സെക്കുലർ ഫോറത്തിന്റെ യോഗത്തിൽ ടി.എസ്.നിസാമുദീൻ അധ്യക്ഷത വഹിച്ചു. സി.വി.സുരേന്ദ്രൻ, ഫിറോസ് പി തൈപറമ്പിൽ, നൗഷാദ് തെക്കുംപുറം, പി.ഐ.സൈമൺ മാസ്റ്റർ, നൗഷാദ് അഹമ്മു, പി.പി.അബദുൽ സലാം, ലത്തീഫ് പാലയൂർ, സി.എം.ജെനീഷ്, ഹക്കീം ഇംബാറക്ക്, കെ.ജെ.ചാക്കോ, വി.പി.സുബൈർ ഒരുമനയൂർ, മുഹസിൻ മുബാറക്ക്, എം.പി.ബഷീർ, ഷംസു മൂളിയായിൽ, കെ.യു.കാർത്തികേയൻ, ഷുക്കൂർ പാലയൂർ, വഹാബ് എടപ്പുള്ളി എന്നിവർ പ്രസംഗിച്ചു