mehandi banner desktop

ചികിത്സാസഹായം തേടുന്നു

fairy tale

muhamd aslamഗുരുവായൂര്‍ : നഗരസഭയിലെ പിള്ളക്കാട് പ്രദേശത്ത് താമസിക്കുന്ന കൂളിക്കാട്ട് അഷ്‌റഫിന്റെ മകന്‍ ബി.കോം വിദ്യാര്‍ഥിയായ മുഹമ്മദ് അസ്‌ലം ചികിത്സാ സഹായം തേടുന്നു.  ഇരുവൃക്കകളും തകരാറിലായ ഈ യുവാവിന് വൃക്കമാറ്റി വെക്കലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് 15 ലക്ഷം രൂപയോളം ചിലവ് വരും. ടാക്‌സി ഡ്രൈവറായ അഷ്‌റഫിന്റെ വരുമാനം കൊണ്ട് മാത്രം കഴിയുന്ന  കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാനാവത്തതാണ്. വാര്‍ഡ് കൗണ്‍സിലറും മഹല്ല് പ്രസിഡന്റുമായ ഹബീബ് നാറാണത്ത്, അഡ്വ.കെ.പി. ബക്കര്‍, മുന്‍ പഞ്ചായത്ത് അംഗം മുഹമ്മദാലി കുമ്മാത്ത് എന്നിവര്‍ രക്ഷാധികാരികളായി ചികിത്സ സഹായ സമിതി രൂപവത്ക്കരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ത്താറ്റ് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ 35663507121. ഐ.എഫ്.എസ്.സി കോഡ്: എസ് ബി ഐ എന്‍ 0008594. ഫോണ്‍: 9745440006.

planet fashion

Comments are closed.