ചാവക്കാട്: കേരള തീരത്ത് എറ്റവും കുടുതൽ കടലാമകൾ മുട്ടയിടാനെത്തുന്നത് തൃശൂർ ജില്ലയിലെ ചാവക്കാട് കടൽതീരത്താണെന്ന് ഡബ്ലിയു.ഡബ്ലിയു.എഫ് കേരള ഡയറക്ടർ രഞ്ജൻ മാത്യു പറഞ്ഞു. കടലാമ സംരക്ഷണ പ്രവർത്തകർക്കായി ചാവക്കാട് പുത്തൻ കടപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാവക്കാട് കടലാമ സംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടലാമ സംരക്ഷണ സെമിനാർ അസി ഫോറസ്റ്റ് കൺസർവേറ്റർ ജയ മാധവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ കടലാമകൾക്ക് മുട്ടയാടാനുള്ള സുരക്ഷാ ക്രമീകരങ്ങൾക്ക് പ്രത്യേക പരിഗണന നൽകുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ചാവക്കാട് തീരത്തു നിന്ന് മൂവായിരത്തി ഇരുന്നൂറോളം കടലാമകുഞ്ഞുങ്ങളെ വിരായിച്ചിറക്കായിട്ടുണ്ടെന്ന് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജെയിംസ് എൻ.ജെ. പറഞ്ഞു. സെയ്തുതുമുഹമ്മദ് പി.എ,.സജിൻ, ഫഹദ് എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജോൺസൺ ലിഫ്റ്റ് എസ്ക്കലേറ്റേഴ്സ് പ്രതിനിധികൾ കടലാമ സംരക്ഷണ പ്രവർത്തനോപകരണങ്ങൾ വിതരണം ചെയ്തു. കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ, ഫോറസ്റ്റർ സജീവ്, അലി എന്നിവർ സംസാരിച്ചു.
ചാവക്കാട് നഗരസഭാ കൗൺസിലർ നാസർ അധ്യക്ഷത വഹിച്ചു.