ചാവക്കാട് : ചാവക്കാട് താലൂക്കിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി വെള്ളിയാഴ്ച മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുവത്ര പുത്തന്‍കടപ്പുറം ഗവ,. റീജിയണല്‍ ഫിഷറീസ് ടെക്കനിക്കല്‍ സ്കൂളില്‍ രാവിലെ ഒന്‍പതു മണിമുതല്‍ ഒരുമണിവരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ വിവിധ സ്പെഷ്യലിസ്റ്റുകളായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ക്യാമ്പ് നടത്തിപ്പിനായി കൌണ്‍സിലര്‍മാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, സംഘം പ്രതിനിധികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്ന സംഘാടക സമിതിയോഗം വൈസ് ചെയര്‍പെഴ്സന്‍ മഞ്ജുഷ സുരേഷിന്‍റെ അധ്യക്ഷതയില്‍ മുന്‍സിപ്പല്‍ കൊണ്ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു.