സെപ്റ്റംബര്‍ 2 ദേശീയ പണിമുടക്ക്: സര്‍ക്കാര്‍ ജീവനക്കാര്‍ തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കി
ചാവക്കാട്: വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, സിവില്‍ സര്‍വീസിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയ കോണ്‍ഫെഡറേഷന്‍ സെപ്തംബര്‍ 2ന് ദേശീയ വ്യാപകമായി നടത്തുന്ന പണിമുടക്കിന്‍റെ മുന്നോടിയായി ആക്ഷന്‍ കൗണ്‍സിലിന്‍റെയും സമരസമിതിയുടേയും നേതൃത്വത്തില്‍ ചാവക്കാട് താഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി.
നോട്ടീസ് നല്‍കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം താലൂക്കാപ്പീസിനു മുന്നില്‍ സമാപിച്ചു. സമാപനയോഗം കെ.ടി.എസ് സംസ്ഥാന കമ്മിറ്റിയംഗം കരീം ഉദ്ഘാടനം ചെയ്തു. ജോയിന്‍്റ് കൗണ്‍സില്‍ ഏരിയ പ്രസിഡന്‍്റ് കെ.എ രമേഷ് അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്‍്റ് പി.എസ് നാരായണന്‍കുട്ടി, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി സലീല്‍, എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി ഇ.കെ അനില്‍കുമാര്‍, എം.എച്ച് റാഫി, പുരുഷോത്തമന്‍, എ.കെ സലീം കുമാര്‍, ഗിരീഷ്, ജുബിന്‍ എന്നിവര്‍ സംസാരിച്ചു.
Comments are closed.