mehandi new

മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ ആയില്യം ഉത്സവം 25-ന്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: മണത്തല നാഗയക്ഷിക്ഷേത്രത്തിലെ ആയില്യം ഉത്സവം 25-ന് ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.വി.ദേവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാഗരാജാവും നാഗയക്ഷിയും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്ന അപൂര്‍വ്വക്ഷേത്രങ്ങളിലൊന്നായ മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 5.30-ന് മഹാഗണപതിഹോമത്തോടെ തുടക്കം കുറിക്കുന്ന ആയില്യം ഉത്സവത്തിന് സന്തോഷ് ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും. 8.30-ന് പാലഭിഷേകം, 9.30-ന് ആയില്യപൂജ, 10.30-ന് പാലും നൂറും എന്നിവ ഉണ്ടാവും. ഉച്ചപൂജയ്ക്കു ശേഷം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പ്രസാദ ഊട്ട് ഉണ്ടാവും. വഴിപാട് ശീട്ടാക്കുന്ന ഭക്തര്‍ക്ക് പാലും നൂറും സമര്‍പ്പിക്കാന്‍ സൗകര്യമുണ്ടാവും. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പാളപ്ലേറ്റില്‍ കഞ്ഞിയും പുഴുക്കും നല്‍കുന്നത് ഈ ദിവസത്തെ പ്രത്യേക ചടങ്ങുകളിലൊന്നാണ്. ദീപരാധനക്കു ശേഷം സര്‍പ്പബലി ഉണ്ടാവും. ആയില്യം ഉത്സവത്തിന്റെ തലേദിവസമായ ചൊവ്വാഴ്ച ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യപൂജയും അന്നദാനവും ഉണ്ടാവും. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.ജി.രാധാകൃഷ്ണന്‍, മറ്റ് ഭാരവാഹികളായ കൊപ്പര ചന്ദ്രന്‍, ചക്കര വിശ്വനാഥന്‍, കരിമ്പാച്ചന്‍ നാരായണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.