അങ്ങാടിത്താഴത് വീണ്ടും കക്കൂസ് മാലിന്യം – യു ഡി എഫ് പ്രതിഷേധിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : തെക്കൻ പാലയൂർ അങ്ങാടിത്താഴം മേഖലയിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ യൂ ഡി
എഫ് പതിമൂന്നാം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു .
കഴിഞ്ഞ മാസം ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയ അതേ സ്ഥലത്തു തന്നെയാണ് ഇന്നലെ രാത്രി യിൽ കക്കൂസ് മാലിന്യം തള്ളിയിട്ടുള്ളത്.
കഴിഞ്ഞതവണ വണ്ടിയും പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ചില ഉന്നതരുടെ ഇടപെടൽ മൂലം നിസാര വകുപ്പ് ചുമത്തി പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗം വേണ്ട പോലെ ഇടപെടാത്തത് കൊണ്ടാണ് അന്ന് പ്രതികൾ സ്റ്റേഷൻ ജാമ്യം എടുത്തു പുറത്ത് ഇറങ്ങിയതും ഇത്തരം നീചമായ പ്രവർത്തി വീണ്ടും ചെയ്യാൻ സാമൂഹ്യ ദ്രോഹികൾക്ക് എളുപ്പമായതുമെന്നും യൂ ഡി എഫ് പതിമൂന്നാം വാർഡ് കമ്മിറ്റി ആരോപിച്ചു .
യൂ ഡി എഫ് പ്രതിഷേധ യോഗം ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ് പാലയൂർ ഉദ്ഘാടനം ചെയ്തു. ലത്തീഫ് പാലയൂർ, നവാസ് തെക്കുംപുറം, ദസ്തഗീർ മാളിയേക്കൽ, സി എം മുജീബ്, മുഹ്‌സിൻ മാളിയേക്കൽ, സൈനുദ്ധീൻ കാദർ, വിപിൻ, കെ .പി അഷ്‌റഫ് , ആരിഫ് എ എച്, കെ .വി ഫസലു, സി എം ജനീഷ് എന്നിവർ പ്രസംഗിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.