Header

ആയുഷ് മന്ത്രാലയത്തിന്റെ കോവിഡ് പ്രതിരോധ മരുന്ന് ആയുഷ് 64 മായി സേവാഭാരതി ചാവക്കാട്

ചാവക്കാട് : കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കോവിഡ് പ്രതിരോധത്തിനുള്ള ആയുഷ് 64 എന്ന ആയ്യുർവേദ മരുന്നിന്റെ വിതരണത്തിന് തയ്യാറെടുത്ത് സേവാഭാരതി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി.

സേവാഭാരതി സംയോജക് ഖണ്ഡ് സേവാപ്രമുഖ് മനോജ്‌ പുന്ന സേവാഭാരതിയുടെ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ മനോജ് പാലയൂരിന് മരുന്നുകൾ കൈമാറി.

സെക്രട്ടറി ബിജു കെ. എ, ഖജാൻജി പ്രമോദ് കെ. എൻ, പ്രതീഷ് കെ. എൻ, അൻമോൽ മോത്തി, എം. ജി ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

അടുത്ത ദിവസം തന്നെ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കോവിഡ് പോസിറ്റീവ് രോഗികൾക്ക് മരുന്ന് എത്തിച്ചുനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments are closed.