ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് 12 വർഷത്തിനു ശേഷം അറസ്റ്റിൽ. പുതുപൊന്നാനി കുഞ്ഞീമിന്റകത്ത് വീട്ടിൽ അലി (47)യെയാണ് ചാവക്കാട് എസ്.ഐ കെ.പി ആനന്ദിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ മനേക്, റഷീദ്, റെജിൻ, അഭിലാഷ്, വിജയൻ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2007 ലാണ് കേസിനാസ്പദമായ പരാതി. തൊട്ടാപ്പ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിയെ തുടർന്ന് പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു