ചാവക്കാട് : ഉംറ തീർത്ഥാടന സംഘം സഞ്ചരിച്ച ബസിനു പിറകിൽ ട്രെയ്‌ലർ ഇടിച്ച് പരിക്കേറ്റ മന്നലാംകുന്ന് സ്വദേശി മരിച്ചു.
ചാവക്കാട് മംന്ദലംകുന്ന് പാപ്പാളി സ്വദേശി പടിഞ്ഞാറയിൽ പരേതനായ സെയ്ദാലി മകൻ അബൂ അബൂബക്കർ (48)ആണ് മരിച്ചത്.
ദമാമിൽ നിന്ന് പുറപ്പെട്ട സംഘം മദീനാ സന്ദർശനം കഴിഞ്ഞ് ഉംറ നിർവഹിച്ച ശേഷം തിരിച്ച് ദമാമിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം സംഭവിച്ചത്.
ശനിയാഴ്ച വൈകിട്ട് തായിഫ്-റിയാദ് അതിവേഗ പാതയിൽ അൽമോയക്ക് സമീപമാണ് അപകടം നടന്നത് .
മലയാളി ഉംറ തീർഥാടകർ യാത്ര ചെയ്ത ബസിനു പിറകിൽ ട്രെയ്‌ലർ ഇടിക്കുകയായിരുന്നു.
ട്രെയ്‌ലർ ഡ്രൈവറായ പാക് പൗരൻ സംഭവസ്തലത്തു തന്നെ മരിച്ചിരുന്നു
തീർഥാടകരുടെ ബസ് ടയർ പഞ്ചറായതിനാൽ
നിറുത്തിയതായിരുന്നു. ബസ് ഡ്രൈവർ മലപ്പുറം പുലാമന്തോൾ സ്വദേശി അബൂബക്കർ സിദ്ദീഖിനെ സഹായിക്കാനാണ് അബൂബക്കർ ബസിൽ നിന്നും പുറത്തിറങ്ങിയത്.
ബസിനു മുമ്പിൽ നിൽക്കുകയായിരുന്നു രണ്ടുപേരും. ഈ സമയം ട്രൈയിലർ
ബസിനു പുറകിൽ ഇടിക്കുകയും ബസ് മുന്നോട്ടു നീങ്ങി ഇവർക്കു മേൽ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ രണ്ടും പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
അബൂബക്കർ ഇന്നലെ (ബുധൻ) വൈകീട്ട് മരണത്തിനു കീഴടങ്ങി.
അപകടത്തിൽ ബസിലുള്ള ഏതാനും
തീർഥാടകർക്കും പരിക്കേറ്റിരുന്നു.
മൃതദേഹം സൗദ്യയിൽ തന്നെ മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി
കെ എം സി സി പ്രവർത്തകരും ബന്ധുക്കളും ശ്രമം നടത്തിവരികയാണ്.
ബ്ലാങ്ങാട് കാട്ടിൽ ആർ.വി ഹുസൈൻ മകൾ നസീമയാണ് ഭാര്യ.
മക്കൾ: ഹിസാന ഫർവിൻ, നൈമ, ഫാത്തിമ്മ,
മാസങ്ങൾക്കു മുമ്പാണ് അബൂബക്കർ സൗദ്യയിലേക്കു പോയത്
ഉംറ തീർത്ഥാടന സംഘത്തിൽ സഹോദരിയും, ഭർത്താവും, ഉണ്ടായിരുന്നു .