ഗുരുവായൂർ : സ്കൂട്ടറിന് പിറകിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടെ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊണ്ടരാംവളപ്പിൽ പുഷ്ക്കരൻ മകൻ കണ്ണൻ (22) ആണ് മരിച്ചത്.
ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ, ഗുരുവായൂർ പള്ളിറോഡിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. ഗുരുവായൂർ പാലുവായ് കേളങ്കണ്ടത്ത് രാജൻ മകൻ രാഹുൽ (22 ) ആശുപത്രിയിൽ എത്തും മുൻപേ മരിച്ചിരുന്നു.
മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. തൃശൂർ അശ്വിനി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രണ്ടുപേരിൽ ഒരാളാണ് മരിച്ച കണ്ണൻ. തലക്ക് ഗുരുതരപരിക്കേറ്റ കണ്ണനെ അടിയന്തിര ഓപ്പറേഷന് വിധേയമാക്കിയിരുന്നു. സുഹൃത്ത് ചിറ്റിലപ്പിള്ളി വീട്ടിൽ ജോഷി മകൻ ഡാനി (22 ) അപകടനില തരണം ചെയ്തിട്ടുണ്ട്.