mehandi new

പ്രകൃതിവിരുദ്ധ പീഡനം – അറുപത്തിയൊന്നു കാരന് കഠിന തടവും പിഴയും

fairy tale

planet fashion

ചാവക്കാട് : കടയിൽ സാധനങ്ങൾ വാങ്ങിക്കാനെത്തിയ പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് എഴുവർഷം കഠിന തടവും 35000 രൂപ പിഴയും.

കടപ്പുറം അഞ്ചങ്ങാടി പുത്തൻപുരയിൽ കോയ (61) യെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ഷിബു എം പി ശിക്ഷ വിധിച്ചത്.

2020 ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബിനോയ്‌ ഹാജരായി. ഇരുപത്തിമൂന്ന് സാക്ഷികളെ വിസ്ത്തരിക്കുകയും ഇരിപത്തിയേഴ്‌ രേഖകൾ ഹാജറാക്കുകയും ചെയ്തു. കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് വാദിച്ചു.

ചാവക്കാട് എസ് ഐ ആയിരുന്ന ടി എം കഷ്യപൻ രെജിസ്റ്റർ ചെയ്തതാണ് കേസ്. ചാവക്കാട് എസ് ഐ ആയിരുന്ന യു കെ ഷാജഹാനാണ് കേസ് അന്വേഷിച്ചത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.