mehandi new

വിവാഹം വാഗ്ദാനം നല്‍കി പീഡനം – യുവാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് യുവതിയുടെ പരാതി

fairy tale

ചാവക്കാട്: വിവാഹം വാഗ്ദാനം നല്‍കി പീഡനം. തന്നെ വഞ്ചിച്ച യുവാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് യുവതി പോലീസില്‍ പരാതി നല്‍കി. മലപ്പുറം ജില്ലയിലെ കുറ്റിപുറം സ്വദേശിനി 28 കാരിയാണ് ചാവക്കാട് പോലീസില്‍ പരാതി നല്‍കിയത്. പട്ടാമ്പി തെക്കുംമുറി ഷൗക്കത്തലി എന്ന യുവാവിന്റെ പേരിലാണ് പരാതി. പട്ടാമ്പിയില്‍ യുവാവിന്റെ കാര്‍ ഷോറൂമില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി. 2013 ല്‍ തന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് സ്‌നേഹം നടിക്കുകയും, ഒരു വര്‍ഷത്തോളം പലസ്ഥലങ്ങളിലും കൊണ്ടുപോകുകയും ലൈംഗീക വേഴ്ചക്ക് വിധേയമാക്കുകയും ചെയ്തതായി പറയുന്നു. ഇതിനിടയില്‍ ഗര്‍ഭിണിയായ യുവതിയെ ഷൗക്കത്തലിയും, മാതാവും, നിര്‍ബന്ധിച്ച് അബോര്‍ഷന് വിധേയമാക്കിയതായും പറയുന്നു. പിന്നീട് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറി. ഇത് സംബന്ധിച്ച് പീഡനത്തിനും ഗര്‍ഭം നശിപ്പിച്ചതിനും യുവാവിന്റെയും മാതാവിന്റെയും പേരില്‍ പട്ടാമ്പി പോലീസ് കേസെടുത്തിട്ടുണ്ട്. റിമാന്റില്‍ കിടന്ന യുവാവ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു.
യുവാവിന്റെ പേരില്‍ എല്‍ പി ആര്‍ വാറണ്ട് നിലവിലുണ്ട്. ഇതിനിടയിലാണ് യുവാവ് ബ്ലാങ്ങാട് മഹല്ലിലെ ഒരു യുവതിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയതായും വിവാഹ നിശ്ചയം കഴിഞ്ഞതായും യുവതി അറിയുന്നത്. തുടര്‍ന്നാണ് തന്നെ പീഡിപ്പിച്ച കേസ് നിലവിലുള്ളതിനാല്‍ അതിനൊരു തീരുമാനം കാണാതെ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനുള്ള യുവാവിന്റെ ശ്രമം തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുള്ളത്.

Jan oushadi muthuvatur

Comments are closed.