
എസ്.എഫ്.ഐ ജില്ലാ ജാഥക്ക് സ്വീകരണം നല്‍കി

ചാവക്കാട്: ഒന്നിക്കാം ഒറ്റക്കെട്ടായി പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍, മതനിരപേക്ഷ ജനാധിപത്യ ക്യാമ്പസിനായി എന്ന പ്രമേയവുമായി എസ്.എഫ്.ഐ സംഘടിക്കുന്ന ജില്ലാ ജാഥയുടെ ആദ്യദിന സമാപനം കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെയും മാനവീകതയുടേയും കരുത്താണ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തന പാരമ്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.എസ് റോസല്‍ രാജ്, വൈസ് ക്യാപ്റ്റന്‍ കെ.എസ് ശരത്, മാനേജര്‍ കെ സച്ചിന്‍, മനു പുതിയ മഠം, സി.എസ് സംഗീത്, നിതിന്‍, ആര്യ ജിനദേവന്‍, ഡോ.ദീപു ദാമോദരന്‍, രുദ്ര, പ്രജീഷ, ഡി. ജോണ്‍ എന്നിവര്‍ സംസാരിച്ചു. എസ്.എഫ്.ഐ ചാവക്കാട് ഏരിയാ സെക്രട്ടറി ഹസന്‍ മുബാറക് സ്വാഗതം പറഞ്ഞു.

Comments are closed.