മൂന്നു ഗ്ലാസ്സ് അരിക്ക് ഒരു തേങ്ങയും ഒരു വലിയ സ്പൂണ്‍ പെരിംജീരകവും അഞ്ച് ചുവന്നുള്ളിയും അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും നന്നായി മിക്സിയില്‍ അരച്ചെടുക്കണം. അരച്ചുവോ…?എങ്കില്‍ കുക്കറില്‍ അല്‍പം വെളിച്ചെണ്ണയില്‍ ഒരു കഷ്ണം കറുവ പട്ട, 10 ഗ്രാബൂ, ഒരു സ്പൂണ്‍ കുരുമുളക് എന്നിവ ഇട്ട് ചൂടാകുമ്പോള്‍ (കുത്തരി , മട്ട) അരി കഴുകി കുക്കറില്‍ ഇടുക. ഇനി അരച്ച തേങ്ങയുള്‍പ്പെടെ ബാക്കി വെള്ളവും ചേർത്ത് ആറര ഗ്ലാസ്സ് ഒഴിക്കുക. ഇളക്കി പാകത്തിനു ഉപ്പും ചേര്‍ത്ത് മുടി ഒരു വിസില്‍ ശബ്ദം വന്നാല്‍ ഓഫാക്കിയിടാം. പിന്നെ സമാധാനത്തില്‍ തുറന്ന് അല്‍പം നെയ് വേണമെങ്കില്‍ ഒഴിച്ച് ചൂടോടെ വിളമ്പാം.
: ഷീബ നബീൽ