Header

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

manafപുന്നയൂര്‍ക്കുളം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അകലാട് ഒറ്റയിനി തയ്യില്‍ മുഹമ്മദ്‌ മകന്‍ മനാഫ് (35) മരിച്ചു. നാലു മാസം മുന്‍പ് അകലാട് പെട്രോള്‍പമ്പിനു സമീപം സ്കൂട്ടറും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാരിയെല്ലിനു ക്ഷതമേറ്റ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഒരാഴ്ച്ച മുന്‍പ് ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. പിന്നീട് പനി ശക്തമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മാതാവ്: നഫീസക്കുട്ടി. ഭാര്യ: സബീന. മകള്‍: ഐഷ. സഹോദരന്‍ : ഹാഷിം, ബുഷറ, തബഷീറ.

Comments are closed.