ഉപ്പിട്ടു പുഴുങ്ങിയ താറമുട്ട (നെടുകെ മുറിക്കണം)- 4 എണ്ണം,
തക്കാളി അരിഞ്ഞത്- 3 എണ്ണം
സവാള അരിഞ്ഞത് – 3 എണ്ണം
കുരുമുളക് അര ടീസ്പൂണ്‍
തേങ്ങ വറുത്തത് അര മുറിയുടേത്
പെരും ജീരകം അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
വേപ്പില രണ്ടിതള്‍

തയ്യാറാക്കുന്ന വിതം

തേങ്ങ പെരും ജീരകവും കുരുമുളകും ചേര്‍ത്ത് നന്നായി അരക്കുക. വെളിച്ചെണ്ണ ചുടകുമ്പോള്‍ സവാളയിട്ട് വഴറ്റുക.
സവാള പകുതി വേവാകുമ്പോള്‍ തക്കാളി, വേപ്പില, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക്‌ തേങ്ങ അരച്ചതും അര ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
ഇനി മുട്ട ചേര്‍ത്ത് അടുപ്പ ഓഫ്‌ ആക്കാം. മല്ലിയില വിതറി അലങ്കരിക്കാം.