നാട്ടിലെത്തിച്ച ഷമീലിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി – നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കം
അബുദാബി : അബുദാബിയിലെ മുസഫയിൽ നിന്ന് ഒരുമാസം മുൻപ് കാണാതാവുകയും പിന്നീട് എ ബി സെഡ് സിറ്റിയിലെ കെട്ടിടത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെടുക്കുകയും ചെയ്ത ഒരുമനയൂർ കാളത്ത് സെലീമിന്റെ മകൻ ഷമീലിന്റെ (28) മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തി. വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് പള്ളിയിലേക്ക് എടുക്കുകയും മയ്യിത്ത് നമസ്കാരത്തിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം നടപടികൾ പൂർത്തീകരിച്ച് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നാളെ പോസ്റ്റമോർട്ടം കഴിഞ്ഞ് ബോഡി വിട്ടുകിട്ടുന്ന മുറക്ക് തൈക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.
മരണ സംബന്ധമായി അബുദാബി പോലീസിൽ നിന്നും തൃപ്തികരമായ രീതിയിൽ വിവരങ്ങൾ ലഭിക്കാത്തതിനാൽ സഹോദരൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നാട്ടിൽ പോസ്റ്റമോർട്ടം ചെയ്യാൻ തീരുമാനിച്ചത്. ഇരുപത് ദിവസം കഴിഞ്ഞു മാത്രമേ മരണം എങ്ങിനെ സംഭവിച്ചു തുടങ്ങിയ വിവരങ്ങൾ ലഭ്യമാവൂ എന്നാണ് അബുദാബി പോലീസ് അറിയിച്ചിരുന്നത്.
മാർച്ച് 31ന് വൈകീട്ട് അബൂദാബി മുസഫയിൽ വെച്ചാണ് ഷമീലിനെകാണാതായത്. ഒരു മാസമായി ഒരറിവും ഉണ്ടായിരുന്നില്ല. അന്വേഷണം നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ മൂന്നാം തിയതി എ ബി സെഡ് സിറ്റിയിലെ കെട്ടിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അബുദാബി കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ എക്കൗണ്ടന്റായി പ്രവർത്തിച്ച് വരികയായിരുന്നു എം കോം ബിരുദധാരിയായ ഷമീൽ
Comments are closed.