മത്‌സ്യവില്‍പ്പന ശാലക്ക് തീവെച്ചകേസില്‍ മുഖ്യപ്രതിയും പിടിയിലായി
ചാവക്കാട് : മത്‌സ്യവില്‍പ്പനശാല തീവെച്ചകേസില്‍ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം തൊണ്ടംപിരിവീട്ടില്‍ ബദറുദ്ധീ(38)നെയാണ് എസ് ഐ എം കെ രമേഷ്, അഡീഷ്ണല്‍ എസ് ഐ അനില്‍ മാത്യു , സി പി ഒ ലോഫിരാജ് എന്നിവവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കേസിലെ മറ്റൊരു പ്രതി തിരുവത്ര പുത്തന്‍കടപ്പുറം പാണ്ടികശാലവീട്ടില്‍ മൊയ്തീന്‍ഷാ(25) യെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബദറുദ്ധീനെ ഇന്നലെ അറസ്റ്റു ചെയ്തത്.
ഏനാമാവ് റോഡിലെ കണ്ടനാത്ത് ഹംസയുടെ സ്ഥലത്ത് പറമ്പില്‍ മുഹമ്മദലി നടത്തുന്ന മത്‌സ്യ കച്ചവട സ്ഥാപനമാണ് ജനുവരി ഒന്നിന് പുലര്‍ച്ചെ ഇവര്‍ തീ വെച്ചത്. ആദ്യം ബദറുദ്ധീനും, മുഹമ്മദലിയും, ചേര്‍ന്നാണ് കച്ചവടം നടത്തിയിരുന്നത്. പിന്നീട് ബിസിനസ്കാര്യത്തെ ചൊല്ലി ഇരുവരും സ്വരചേര്‍ച്ചയില്ലായ്മ വരികയും, വേര്‍പിരിയുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗമാണ് തീ വെപ്പില്‍ കലാശിച്ചത്. കടക്ക് തീവെക്കാന്‍ സുഹൃത്തായ മൊയ്തിന്‍ഷായെ ബദറുദ്ധീന്‍ വിളിക്കുകയായിരുന്നു. മൊയ്തീന്‍ഷയാണ് പുറക് വശത്ത് തീവെച്ചത്. പിന്നീട് രണ്ടുപേരും രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ മൊയ്തീഷായുടെ മുഖമാണ് കേസന്വേഷണത്തെ സഹായിച്ചത്. മാസങ്ങളായി മൊയ്തീന്‍ഷ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പങ്ക് പോലീസിനു വ്യക്തമായതോടെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡില്‍ എടുത്തതും ചോദ്യം ചെയ്തത്. കുറ്റം സമ്മതിച്ചതോടെ അറസ്റ്റുചെയ്യുകയായിരുന്നു. മൊയ്തീന്‍ഷ പോലീസ് പിടിലായതോടെ സൂത്രധാരന്‍ ഒളിവില്‍ പോകുകയായിരുന്നു. മദ്യ കഞ്ചാവ് കേസുകളില്‍ മൊയ്തീന്‍ഷ മുമ്പ് പ്രതിയായിട്ടുണ്ടന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് സ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പ് നടത്തി . പീന്നീട് കോടതിയില്‍ ഹാജരാക്കി .
Comments are closed.