ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൊമ്പന്‍ ശേഷാദ്രി ഇടഞ്ഞോടി കിണറ്റില്‍ വീണു ചരിഞ്ഞു. പാലക്കാട്‌ ശ്രീകൃഷ്ണപുരം തിരുവാഴിയോട് തിരുനാരായണ പുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി വേലക്ക് കൊണ്ട് പോയതായിരുന്നു ശേഷാദ്രിയെ. തിരുവാഴിയോട് ദേശത്തിന്‍റെ എഴുന്നള്ളിപ്പ് കഴിഞ്ഞ് നെറ്റി പട്ടം അഴിക്കുന്നതിനിടെ ഇടഞ്ഞോടിയ കൊമ്പന്‍ രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. ഇന്ന് രാത്രി എട്ടര മണിയോടെയായിരുന്നു സംഭവം. ശ്രീകൃഷ്ണ പുരം ഫയര്‍ ഫോഴ്സ് ക്രെയിന്‍ ഉപയോഗിച്ച് ആനയെ കരക്ക് കയറ്റി. ഭരണി വേലക്ക് ഉത്രത്തില്‍ കാവിലേക്ക് ഗുരുവായൂരില്‍ നിന്ന് ദാമോദര്‍ ദാസും അടക്കം നാല് ആനകള്‍ ആണ് പങ്കെടുത്തത്. ഗുരുവായൂരപ്പന്‍റെ ഗജ സമ്പത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആനയാണ് ശേഷാദ്രി.