mehandi new

അരങ്ങിലെ ആരവങ്ങൾക്ക് തിരശീല – വിജയത്തിന്റെ വെള്ളിനക്ഷത്രമായി ശ്രീകൃഷ്ണ

fairy tale

ഗുരുവായൂർ : നൃത്ത, നാട്യ, രാഗ മേളകളുടെ വർണ്ണോത്സവങ്ങൾക്ക് തിരശീല വീണപ്പോൾ ഫസ്റ്റ് റണ്ണർ അപ്പ്‌ ആയി ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്ക്കൂൾ വിഭാഗത്തിനും, സംസ്കൃതോത്സവത്തിനും ഒന്നാം സ്ഥാനത്തിന്റെ തിലകക്കുറി ചാർത്തി നിൽക്കുമ്പോൾ അഭിമാനത്തിന്റെ പൊൻതൂവൽ അണിയുകയാണ് ശ്രീകൃഷ്ണ. ക്ലാസ്സിക്‌ കലകളിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും വിജയാരവങ്ങളുടെ വെള്ളികൊടി വീശി കലോത്സവ വേദിയിൽ പുതിയ ചരിത്രം കുറിക്കുകയാണ് ശ്രീകൃഷ്ണ. എൽ പി വിഭാഗം ഇല്ലാതെ തന്നെ ഓവർഓൾ കിരീടത്തിനരികെ നിൽക്കുന്ന ഈ നേട്ടം പ്രശംസനീയമാണ്. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ എട്ടാം സ്ഥാനത്ത് ശ്രീകൃഷ്ണയുണ്ട്, ചാവക്കാട് ഉപജില്ലയിൽ നിന്ന് ഒന്നാം സ്ഥാനത്തും.

Macare 25 mar

Comments are closed.