mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭാ പുതിയ ഓഫീസ് കെട്ടിടത്തിനു തറക്കല്ലിട്ടു – നിർമ്മാണം 5.5 കോടി ചിലവിൽ

Ft

ചാവക്കാട് : ചാവക്കാട് നഗരസഭാ പുതിയ ഓഫീസ്കെ ട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എൻ. കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ. കെ. മുബാറക് സ്വാഗതം ആശംസിച്ചു. നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ സി. എൽ. ടോണി റിപ്പോർട്ട് അവതരിപ്പിച്ചു.

Jan oushadi

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എസ് അബ്ദുൾ റഷീദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ വി മുഹമ്മദ് അൻവർ, മുൻ ചെയർമാനും കൗൺസിലറുമായ എം. ആർ. രാധാകൃഷ്ണൻ, 21-ാം വാർഡ് കൗൺസിലർ രഞ്ജിത്ത് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമ്മതി പ്രതിനിധി അബ്ദുൽ ഹമീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. എച്ച്. അക്ബർ, എ എ ശിവദാസ്, വർഷ മണികണ്ഠൻ, പി കെ സെയ്താലികുട്ടി, ആർ ടി ഗഫൂർ, എം. മോഹൻദാസ്, ടി. പി ഷാഹു, സൈമൺ മാസ്റ്റർ, ഖാദർ ചക്കര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി എം. എസ്. ആകാശ് നന്ദി രേഖപ്പെടുത്തി. 5.50 കോടി രൂപ ചെലവിലാണ് പുതിയ കാര്യാലയം നിർമ്മിക്കുന്നത്

Comments are closed.