mehandi new

ശുജാഈ ഖുർആൻ അക്കാദമി ഉദ്ഘാടനം ചെയ്തു

fairy tale

പുന്നയൂർക്കുളം :  അണ്ടത്തോട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കവിയും പണ്ഡിതനുമായിരുന്ന  ശുജാഈ മൊയ്തു മുസ്‌ലിയാരുടെ നാമദേയത്തിൽ ആരംഭിച്ച ശുജാഈ ഖുർആൻ അക്കാദമിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ  നിർവഹിച്ചു.  സമസ്ത കേന്ദ്ര മുശാവറ മെമ്പർ അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ആക്കാദമി ചെയർമാനും മഹല്ല് പ്രസിഡണ്ടുമായ വി കെ മുഹമ്മദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു. 

planet fashion

അബ്ദുൽ ലത്തീഫ് ഹൈത്തമി, മഹല്ല് ഖത്തീബ് ബി മുഹമ്മദ്‌ അശ്‌റഫി, മഹല്ല് സെക്രട്ടറി വി മായിൻ കുട്ടി, ട്രഷറർ എം എ റഷീദ്, സി ബി റഷീദ് മൗലവി, സിറാജ് ഫൈസി, ബീരാൻ ബാഖവി, ഹിഫ്ള് കോളേജ് അധ്യാപകരായ ഹാഫിള് ഫായിസ്കമാലി, മുഹമ്മദ് അനസ് ഹുദവി, കബീർ സഖാഫി തുടങ്ങിയവർ സംസാരിച്ചു. അക്കാദമി കൺവീനർ അബ്ദുൽ മജീദ് ഫൈസി സ്വാഗതവും  ട്രഷറർ അലി പൂളംതറക്കൽ നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.