പൗരോഹിത്യ രജതജൂബിലി-പാലയൂര്‍ ഫാ.ജെയിംസ് ചെറുവത്തൂരിന്റെ കൃതജ്ഞതാ ദിവ്യബലിനാളെ
ചാവക്കാട് : പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന പാലയൂര്‍ ഫാ.ജെയിംസ് ചെറുവത്തൂരിന്റെ കൃതജ്ഞതാ ദിവ്യബലിയും, അനുമോദന യോഗവും, സ്നേഹവിരുന്നും നാളെ (ശനി) പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടക്കും. രാവിലെ 10നു പരിപാടികള്‍ ആരംഭിക്കും. അനുമോദന യോഗം മണ്ണുത്തി ഡോണ്‍ബോസ്‌കോ മുന്‍ വൈസ് പ്രൊവിന്‍ഷ്യാള്‍ ഫാ . കെ.ഡി ജോസഫ് ഉദ്ഘാടനം ചെയ്യും. പാലയൂര്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ . ജോസ് പുന്നോലിപറമ്പില്‍ അധ്യക്ഷതവഹിക്കും. സിനിമാനടന്‍ ഷൈന്‍ടോം ചാക്കോ മുഖ്യാതിഥിയായി പങ്കെടുക്കും. പാലയൂര്‍ ചെറുവത്തൂര്‍ പരേതരായ ഇയ്യാക്കുവിന്‍റെയും ഇറ്റ്യേത്തിന്‍റെയും മകനായ ഫാ.ജെയിംസ് ചെറുവത്തൂര്‍ എസ്ഡിബി (സലേഷ്യന്‍ ഡോബോസ്‌കാ സഭ ) 1991 ഡിസംബര്‍ 29 നാണ് ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും, നിരവധി വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ച ഫാ. ജെയിംസ് ഇപ്പോള്‍ ഹൈദരാബാദിലെ എസ്ഡിബി പ്രൊവിന്‍ഷ്യാള്‍ ഹൗസില്‍ സേവനമനുഷ്ഠിക്കുന്നു. ഹൈദരാബാദിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മിഷ്യന്‍ പ്രവര്‍ത്തനം നടത്തിയത് മറക്കാനാവാത്ത അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. പാരീഷ് പ്രീസ്റ്റ്, കോളേജ് അധ്യാപകന്‍ എന്നീ നിലകളിലാണ് കുടുതലും സേവനമനുഷ്ഠിച്ചിട്ടുള്ളത്. പൗരോഹിത്യത്തിന്‍റെ രജതജൂബിലിയാണ് ഈ വര്‍ ഷം ആഘോഷിക്കുന്നതെങ്കിലും സഭയിലെ വൃതവാഗ്ദാനം ചെയ്തതിന്‍റെ 35 ാം വര്‍ഷമാണിതെുന്നും അദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ ഗുഡൂര്‍, വിജയവാഡ, രാജമന്‍ത്രി, നല്‍ഗോണ്ട എിവിടങ്ങളില്‍ പാരീഷ് പ്രീസ്റ്റായി സേവനമനുഷ്ഠിച്ചു. സേലം, ഹൈദരാബാദ് , വാറംഗല്‍ എന്നിവിടങ്ങളിലും പ്രവര്‍ ത്തിച്ചു. മംഗോളിയയില്‍ അഞ്ചുവര്‍ഷവും, ഹംഗറിയില്‍ രണ്ടുവര്‍ഷവും പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചു. റോമില്‍ ഒരു വര്‍ഷം മിഷനോളജില്‍ ഉപരിപഠനം നടത്തി. എതൊരു സ്ഥലത്തുചെന്നാലും അവിടത്തെ ഭാഷ എത്രയും പെട്ടെന്നു എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കുന്നതുമൂലം അവിടത്തെ സാധാരണക്കാരായ ജനങ്ങളോട് അടുത്തിടപഴകാനും അവരിലൊരാളായി മാറാനും ഫാ.ജെയിംസിനു കഴിഞ്ഞിട്ടുണ്ട്. മലയാളം, ഇംഗ്‌ളീഷ് ഭാഷകള്‍ കൂടാതെ ഹിന്ദി, തമീഴ്, തെലുങ്ക് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളും മംഗോളിയ, ഹംഗറി, ഇറ്റാലിയന്‍ തുടങ്ങിയ വിദേശഭാഷകളും അച്ചന്‍ കൈകാര്യം ചെയ്യും.
Comments are closed.