ഇന്ധന വില വർധനവിനെതിരെ കാസർഗോഡ് നിന്നും കന്യാകുമാരിയിലേക്ക് സ്‌കാറ്റിംഗ് – യുവാക്കൾക്ക് ചാവക്കാട് സ്വീകരണം നൽകി
ചാവക്കാട് : പെട്രോൾ ഡീസൽ വില വർധനവിനെതിരെ കാസർഗോഡ് നിന്നും കന്യാകുമാരിയിലേക്ക് സ്‌കാറ്റിംഗ് നടത്തുന്ന യുവാക്കൾക്ക് ചാവക്കാട് സ്വീകരണം നൽകി.
കണ്ണൂർ സ്വദേശികളായ ദിലുരാജ്, ജിബിൻ എന്നീ യുവാക്കളാണ് ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് റോളർ സ്കാറ്റും, സ്കാറ്റ് ബോർഡും ഉപയോഗിച്ച് മെയ് ഇരുപത്തി എട്ടാം തിയ്യതി കാസർഗോഡ് നിന്നും യാത്ര തിരിച്ചത്.
യാത്രയുടെ ആറാം ദിവസം ചാവക്കാടെത്തിയ യുവാകൾക്ക് മണത്തലയിൽ വെച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ. വി. ഷാനവാസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഗാന്ധി ബുക്കുകൾ കൈമാറിയാണ് യുവാക്കളെ സ്വീകരിച്ചത്.
പി. വി. ഇസ്ഹാഖ്, കെ. കെ. ഹിറോഷ്, എൻ. എം. നൗഫൽ, സി. പി. വേണുഗോപാൽ, ജാഫർ മണത്തല, പി. എൻ ഷിഹാബ് എന്നിവരും സന്നിഹിതരായിരുന്നു.
Comments are closed.