ചേറ്റുവ: എസ് കെ എസ് ബി വി വട്ടേക്കാട് യൂണിറ്റ് റമദാൻ പ്രഭാഷണവും അവാർഡ് ദാനവും സംഘടിപ്പിച്ചു. ഷെയ്ഖ് ബർദാൻ നഗറിൽ ചിറക്കെട്ടുമ്മൽ മിനി ഹാൾ വട്ടേക്കാട് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങ് ചാവക്കാട് എസ്.ഐ. അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ മുഹമ്മദ് വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ഫർഹാൻ മുസ്ലാർ പ്രാർത്ഥന നടത്തി. അബ്ദുള്ള സലീം വാഫി മുഖ്യ പ്രഭാഷണം നടത്തി. ജൂനിയർ നൗഷാദ് ബാഖവി, ഷാഹുൽ ഹമീദ് ഹാജി, ഷാഫി വട്ടേക്കാട്ട്, റഫീഖ് അടിതിരുത്തി, കബീർ വട്ടേക്കാട്, ഉമ്മർമോൻ തുടങ്ങിയവർ പ്രസംഗിച്ചു.