ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് ക്വിറ്റ് ഇന്ത്യ ദിനത്തില്‍ ഗുരുവായൂരില്‍ തുടക്കമാവും
ഗുരുവായൂര്‍ : തീവ്രവാദത്തിനും ഫാസിസത്തിനും ചരിത്രവക്രീകരണത്തിനുമെതിരെ സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ തൃശൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറ് ദിവസങ്ങളിലായി നടത്തുന്ന ഭാരതീയം ചരിത്ര സ്മൃതിയാത്രക്ക് ക്വിറ്റ് ഇന്ത്യ ദിനത്തില്‍ ഗുരുവായൂരില്‍ തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ.കെ.ബി സുരേഷ് അധ്യക്ഷത വഹിക്കും. ആലംങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിയായിരിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. സമ്മേളനത്തിന് ശേഷം ആരംഭിക്കുന്ന യാത്രക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ നായകത്വം വഹിക്കും. ജില്ലയുടെ വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര14ന് കൈപ്പമംഗലത്ത് സമാപിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ റഷീദ് കുന്നിക്കല്‍, ഭാരവാഹികളായ സിദ്ധീഖ് ബദരി, അബ്ദുല്‍ഖാദര്‍ ദാരിമി, ജാബിര്‍ യമാനി, ഹാരിഷ് ചൊവ്വല്ലൂര്‍പടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments are closed.