ചേറ്റുവ: കടപ്പുറം പഞ്ചായത്തിൽ തെരുവ് നായകടിച്ചു പിഞ്ചു കുഞ്ഞുൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. രണ്ടാം വാർഡിൽ പൂന്തുരുത്തി ഭാഗത്തു ഇന്ന് രാവിലെയാണ് സംഭവം.
ബീവി (60), ഉബൈദ് മകൻ റിയാസ് (30), കൊഴക്കി സുമേഷ് (30), ബാലൻ (50) എന്നിവരെ ചാവക്കാട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ഒരു വയസുള്ള പിഞ്ചു കുഞ്ഞിനും കടിയേറ്റിട്ടുണ്ട്.
മുൻപും ഈ മേഖലയിൽ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.