ചാവക്കാട്: ഇന്ന് രാവിലെ കടപ്പുറം പഞ്ചായത്തിൽ നാട്ടുകാരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ വിഷബാധയുള്ളതായി മെഡിക്കൽ റിപ്പോർട്ട്.
തുശൂര്‍ മണ്ണുത്തി വെറ്റിനറി മെഡിക്കല്‍ കോളേജില്‍ നായയെ പോസ്റ്റുമോര്‍ട്ടം ചെയ്തതിനെ തുടർന്നാണ് പേ വിഷബാധ കണ്ടെത്തിയത്.
പൂന്തിരുത്തി കണ്ണംമൂട് കാട്ടില്‍ പ്രദേശത്ത് ഒരു വയസ്സുള്ള കുട്ടിയടക്കം നിരവധി പേരെ നായ ആക്രമിച്ചിരുന്നു.
നായയെ നാട്ടുകാര്‍ തല്ലി കൊന്നു കുഴിച്ചിട്ടിരുന്നു. പഞ്ചായത്ത് മെമ്പര്‍ ഷംസിയയുടെ നിര്‍ദേശ പ്രകാരം
വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റു മോര്‍ട്ടത്തിനയക്കുകയായിരുന്നു.
നായയുടെ കടിയേറ്റവരെല്ലാം മെഡിക്കല്‍ പരിശോധനക്കു വിധേയരായിരുന്നു.
ഇവര്‍ ഭയപെടേണ്ടണ്‍തില്ലന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതെ സമയം നായയെ കൊല്ലുന്ന സമയം ശരീരത്തില്‍ സ്പര്‍ശിച്ചവരോ നഖവും മറ്റും  തട്ടിയവരോ ചികില്‍സക്ക് വിധേയരായിട്ടില്ലങ്കില്‍ അടിയന്തിരമായി വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പു നൽകി.