Header

ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

വടക്കേകാട് : ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അണ്ടത്തോട് പെരിയമ്പലം പയമ്പിള്ളി വീട്ടിൽ ബാബുവിനെയാണ് വടക്കേകാട് എസ്.ഐ മാരായ ഹക്കീം, പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നൈറ്റ് പട്രോളിങിനിറങ്ങിയ പോലീസിനെ കണ്ട് ഓടിയ ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

എ.എസ്.ഐ പ്രേമൻ, സി.പി.ഒമാരായ രൺദീപ്, രജനീഷ് പ്രശാന്ത് എന്നിവരാണ് പോലീസ് സംഘത്തിലെ മറ്റു ഉദ്യോഗസ്ഥർ.

 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.