ഗുരുവായൂര്‍ : യേശുദേവനെയും മുഹമ്മദ് നബിയെയും നിന്ദിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരമാണ് ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുമ്പോള്‍ ശ്രീനാരായണീയര്‍ക്കും ഉണ്ടാകുന്നതെന്ന്  എസ്.എന്‍.ഡിപി വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ സംഗീത വിശ്വനാഥന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ സ്ത്രീശാക്തീകരണം എന്ന വിഷയത്തെകുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വനിത സംഘം പ്രസിഡന്റ് സുശീല കാര്‍ത്തികേയന്‍ അദ്ധ്യക്ഷയായിരുന്നു. യൂണിയന്‍ വനിത സംഘം സെക്രട്ടറി കാര്‍ത്തിക ചന്ദ്രശേഖരന്‍, കേന്ദ്ര സമിതി വൈസ് പ്രസിഡന്റ്  സി.ആര്‍.ഷീബ, യൂണിയന്‍ വൈസ് പ്രഡിന്റ് എം.എ ചന്ദ്രന്‍, കൌണ്‍സിലര്‍മാരായ കെ.കെ.രാജന്‍, ടി.കെ.സ്മിതേഷ്, സി.എം ഗോപി, വനിത സംഘം ഭാരവാഹികളായ സുനിത ശശി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന്  രാവിലെ നടക്കുന്ന വ്യക്തി കുടുംബം, സമൂഹം എ വിഷയത്തെകുറിച്ച് സൈക്കോളജിസ്റ്റ് അനൂപ് വൈക്കം പ്രഭാഷണം നടത്തും.