മണലൂര്‍ ഗോപിനാഥ്

മണലൂര്‍ ഗോപിനാഥ്

തുള്ളല്‍ കലാകാരന്‍

ഗുരുവായൂര്‍: ചുമര്‍ ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരുടെ സ്മരണക്കായി മമ്മിയൂര്‍ ദേവസ്വം കലാകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥ് അര്‍ഹനായി. ഒക്‌ടോബര്‍ ഒന്നിന് മമ്മിയൂര്‍ ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവ ഉദ്ഘാടന വേദിയില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസര്‍ ടി. ബിനേഷ് കുമാര്‍ അറിയിച്ചു. 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ആണ് മണലൂര്‍ ഗോപിനാഥ്.