mehandi new

കഞ്ചാവ് – വീടാക്രമണ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

fairy tale

kanja arestഗുരുവായൂര്‍: കഞ്ചാവ് കേസിലെ പ്രതിയെകുറിച്ച് പൊലീസിന് സൂചന കൊടുത്തതിന് പ്രതികാരമായി യുവാവിനെ വീട് കയറി അക്രമിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്ത കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. കണ്ടാണശേരി വാഴാവില്‍ പുലയംപാട്ട് വീട്ടില്‍ അക്ഷയ് (കണ്ണന്‍ 19), ചൊവ്വല്ലൂര്‍പ്പടി മാവേലി റോഡില്‍ ചക്കര റിഷിന്‍രാജ് (19), കണ്ടാണശേരി സ്വദേശികളായ ചിറ്റിക്കാട്ട്കുറിയേടത്ത് വിഷ്ണു (20), വട്ടംപറമ്പില്‍ ജിഷ്ണു (19), ചൂണ്ടപുരക്കല്‍ അനുരഞ്ജ് (18) എന്നിവരെയാണ് എസ്.ഐ ആര്‍.ബിജു, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ ഉണ്ണി, ഡേവിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങപ്പുറം മഠത്തിപ്പറമ്പില്‍ ഷിഹാസിനെ(18) അക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് ഇരിങ്ങപ്പുറം എരിഞ്ഞയില്‍ നിധിന്‍(18), തലയത്ത് സൂരജ്(18) എിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Haji’s pharma

Comments are closed.