ഗുരുവായൂർ : വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രകടപ്പിച്ച് സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ഗാന്ധി സ്ക്വയർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. യോഗത്തിൽ സംസ്കാര സാഹിതി നിയോജക മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഗൈസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ ശശി വാറനാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ബാലൻ വാറനാട്ട്, ആന്റോ തോമസ്, കെ.പി എ റഷീദ്, കെ.എം ഷിഹാബ്, കെ വി സത്താർ, നൗഷാദ് തെക്കുംപുറം, പ്രദീപ് കുമാർ, ടി പി ബദറുദ്ദിൻ, റിഷി ലാസർ, നവാസ് തെക്കുംപുറം, കെ ബി ബിജു, സൂരജ് സി എസ്, പ്രതീഷ് ഓടാട്ട്, നിസാമുദ്ധിൻ എന്നിവർ പ്രസംഗിച്ചു.