മകൻ മഴയത്ത് നിൽക്കുന്നുണ്ട് – കഥാ സമാഹാരം പ്രകാശനം ചെയ്തു

ചാവക്കാട് : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ സോമൻ ചെമ്പ്രേത്ത് രചിച്ച മകൻ മഴയത്ത് നിൽക്കുന്നുണ്ട് എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. കവിയും ബാല സാഹിത്യകാരനുമായ എടപ്പാൾ സി സുബ്രഹ്മണ്യൻ വിരമിക്കുന്ന അധ്യാപിക സി നീന തോമസിന് നൽകി പുസ്തക പ്രകാശനം നിർവ്വഹിച്ചു. സ്കൂളിന്റെ തൊണ്ണൂറ്റാറാം വാർഷികാഘോഷച്ചടങ്ങിലാണ് പ്രകാശന കർമ്മം നടന്നത്. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നഫീസ കുട്ടി വലിയ കത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ചാവക്കാട് വിദ്യാരംഗം ജില്ല കോർഡിനേറ്ററായ സോമൻ ചെമ്പ്രേത്തിന് കഥാ രചനക്ക് നിരവധി കപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Comments are closed.