mehandi new

മാധ്യമ സ്വാതന്ത്ര്യം വെല്ലുവിളികളെ നേരിടുകയാണെന്ന് സ്പീക്കർ എം ബി രാജേഷ്

fairy tale

പെരുമ്പടപ്പ്: മാധ്യമ സ്വാതന്ത്ര്യം വെല്ലുവിളികളെ നേരിടുകയാണെന്ന് നിയമസഭ സ്പീക്കർ എം ബി രാജേഷ്. വന്നേരി നാട് പ്രസ് ഫോറത്തിൻ്റെ ഓഫീസ് മാറഞ്ചേരിയിൽ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

ഭരണകൂടത്തിൻ്റെ ദുഷ്ചെയ്തികളെ വിമർശിക്കാൻ തയ്യാറാകുന്ന മാധ്യമങ്ങൾ അടിച്ചമർത്തലിനെ നേരിടുകയാണ്. വൻകിട മാധ്യമങ്ങൾ ജനാധിപത്യ മൂല്യങ്ങളെ തമസ്ക്കരിക്കുന്നു. ഭിന്നാഭിപ്രായങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും അധികാര കേന്ദ്രങ്ങൾക്ക് വേണ്ടി കുഴലൂത്ത് നടത്തുകയും ചെയ്യുന്നവരായി വൻകിട മാധ്യമങ്ങളിൽ പലതും മാറി. മാധ്യമങ്ങൾ ശക്തമാകുമ്പോഴാണ് ജനാധിപത്യം ശക്തമാകുക. ജനാധിപത്യം ശക്തമായി നിൽക്കുന്നിടത്തു മാത്രമെ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകൂവെന്നും സ്പീക്കർ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം ആഴത്തിൽ വേരോടിയ സംസ്ഥാനമാണ് കേരളം. പ്രാദേശിക മാധ്യമളുടേയും പ്രദേശിക മാധ്യമ പ്രവർത്തകരുടേയും ശക്തമായ സ്വാധീനത്തിൽ നിന്നാണ് ഇത് സാധ്യമായത്. മാധ്യമ രംഗത്തെ കുത്തകകൾ പ്രദേശിക മാധ്യമങ്ങളിൽ കണ്ണ് വെച്ച് തുടങ്ങിയിരിക്കുന്നു. പ്രദേശിക മാധ്യമങ്ങളുടെ സ്വാധീനം എത്രമാത്രമാണെന്ന തിരിച്ചറിവിൽ നിന്നാണത്. മാധ്യമങ്ങൾ അവരുടെ ഉടമസ്ഥത ഇപ്പോഴത്തെ പോലെ നിലനിറുത്തുകയെന്നത് പ്രധാന കാര്യമാണെന്ന് സ്പീക്കർ പറഞ്ഞു.

പ്രസ് ഫോറം പ്രസിഡൻ്റ് രമേഷ് അമ്പാരത്ത് അധ്യക്ഷത വഹിച്ചു. സ്പീക്കർക്കുള്ള ഉപഹാരം കെ വി നദീർ സമ്മാനിച്ചു. പ്രസ് ഫോറം അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ജില്ല പഞ്ചായത്തംഗം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ സിന്ധു, പ്രസ് ഫോറം സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ട്രഷറർ പി എ സജീഷ് എന്നിവർ സംസാരിച്ചു

Ma care dec ad

Comments are closed.