പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ–2026: കരട് വോട്ടർപട്ടിക ജില്ലയിൽ പ്രസിദ്ധീകരിച്ചു

തൃശൂർ : 01.01.2026 യോഗ്യതാ തീയതിയായി പ്രത്യക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടറുടെ ചേമ്പറിൽ തൃശ്ശൂർ നിയമസഭാമണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരായ ആൻസൺ ജോസ്, നിത പി എൻ, രമ്യ എം ജി, ബിജോയ് ടി ജെ എന്നിവർക്ക് നൽകികൊണ്ട് ജില്ലാകളക്ടർ നിർവ്വഹിച്ചു.

ചടങ്ങിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ & സബ്കളക്ടർ അഖിൽ വി മേനോൻ ഐഎഎസ്, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായ അൻസാദ് എസ്, രേവ കെ, മനോജ് ആർ, ജ്യോതി എം സി, വിഭൂഷണൻ പി എ, ഷിബു പി, ഡെപ്യൂട്ടികളക്ടർ (ഇലക്ഷൻ) കൃഷ്ണകുമാർ കെ എന്നിവർ പങ്കെടുത്തു.

Comments are closed.