Header

മിനി സിവില്‍ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്ത് – ശ്വാസംമുട്ടുന്ന ദുര്‍ഗന്ധം – മാസങ്ങളായി നടപടിയില്ല

ചാവക്കാട്: മിനി സവില്‍ സ്റ്റേഷന്‍ കക്കൂസിന്‍്റെ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തൊഴുകുന്നു. മാസങ്ങളായുള്ള ശ്വാസം മുട്ടിക്കുന്ന
ദുര്‍ഗന്ധത്തിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ അധികൃതര്‍ നിസംഗതയില്‍.
ചാവക്കാടി ആസ്ഥാനമായി 40 ലേറെ പ്രധാനപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍്റെ പിന്‍ഭാഗത്തെ പ്രധാന കവാടത്തിനു സമീപമാണ്
നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി മാലിന്യത്തടാകമായത്. ടൗണ്‍ എംബ്ളോയ്മെന്‍റ് ഓഫീസിനു നേരെ പുറകിലാണിത്.
സ്ബ് ട്രഷറി ഓഫീസ്, ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍, താലൂക്ക് സപൈ്ള ഓഫീസ്, ഫുഡ് ഇന്‍സ്പെക്ടര്‍, കോസ്റ്റല്‍, ജലസേചന മൈനര്‍ ജലസേചന അസി.
എഞ്ചിനീയര്‍മാര്‍, സെയില്‍ ടാക്സ് ഓഫീസര്‍, മന്ത് രോഗ നിന്ത്രണത്തിനുള്ള ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നൂറുകണക്കിന് ആളുകളാണ് വിവിധ
ആവശ്യങ്ങള്‍ക്കത്തെുന്നത്. മൂന്നു നിലകളിലായ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ പരിസരത്തും അകത്തും രൂക്ഷമായ മൂത്ര ഗന്ധം കെട്ടി നില്‍ക്കുമ്പോഴും അധികൃതര്‍ നടപടിക്ക്
ഒരുങ്ങുന്നില്ല. താലൂക്ക് താഹസില്‍ ദാറിനാണ് കെട്ടിടത്തിന്റെ ചുമതല.

ചാവക്കാട് മിനി സവില്‍ സ്റ്റേഷന്‍ കക്കൂസ് പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തൊഴുകുന്നു
ചാവക്കാട് മിനി സവില്‍ സ്റ്റേഷന്‍ കക്കൂസ് പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തൊഴുകുന്നു
thahani steels

Comments are closed.