mehandi new

സ്പോർട്സാണ് ലഹരി – ഒരുമനയൂർ പ്രീമിയർ ലീഗ് സീസൺ 15 ആരംഭിച്ചു

fairy tale

ഒരുമനയൂർ : ഒന്നര പതിറ്റാണ്ടിന്റെ നിറവിൽ ഒരുമനയൂർ പ്രീമിയർ ലീഗ്. ഒരുമനയൂരിലെ ഏറ്റവും വലിയ  കായിക മാമാങ്കമായ 

planet fashion

ഒരുമനയൂർ പ്രീമിയർ ലീഗിന്റെ ( ഒ പി എൽ ) പതിനഞ്ചാമത് സീസണിനു തുടക്കമായി.  ലഹരി എന്ന മഹാവിപത്തിനെതിരെ സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഒരുമനയൂർ പ്രീമിയർ ലീഗിന് തുടക്കം കുറിച്ചത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായ കലാ കായിക മഹാ മാമാങ്കത്തിന് ഇതോടെ കൊടിയേറി. 

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പ്രീമിയർ ലീഗ് ചെയർമാൻ മുത്തു ഒരുമനയൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ ജെ ചാക്കോ, പത്മദാസ് ടി പി, സൈഫു, ടോറസ് തുടങ്ങിയവർ സംസാരിച്ചു.  അനസ് നന്മ സ്വാഗതവും ആർ കെ ഷെജിൽ നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.