ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരി (31 )യെ തിരഞ്ഞെടുത്തു
ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് പി. എം ശ്രീനാഥ് നമ്പൂതിരിക്ക് ശ്രീഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്. നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്.
2003മാർച്ച് മുതൽ ഒക്ടോബർ വരെ ഗുരുവായൂർ മേൽ ശാന്തിയായിരുന്ന ഓതിക്കൻ പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയാണ് പിതാവ്.
അങ്കമാലി കൈപ്പിള്ളി മനയിലെ അനിത അന്തർജ്ജനമാണ് അമ്മ. തൃശ്ശൂർ സെന്റ് മേരിസ് കോളേജിലെമൾട്ടി മീഡിയ വിഭാഗം അധ്യാപികയായ ഇരിങ്ങാലക്കുട എക്കാട് മനയിലെ കാവ്യയാണ് ഭാര്യ.
ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ. ആർ ഗോപിനാഥ്, വി. ജി. രവീന്ദ്രൻ അഡ്മിനിസ്ട്രേറ്റർ കെ. പി. വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.