ചാവക്കാട് : ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ചാവക്കാട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ ഭാഗമായി ചാവക്കാട് സെക്ടറിന്റെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാൻഡ് പരിസരത്തു സൗഹൃദചായ സംഘടിപ്പിച്ചു.നാട്ടുകൂട്ടങ്ങളും സൗഹൃദ സദസ്സുകളും അന്യമാവുന്ന കാലത്ത് ഒരുമിച്ചിരിക്കാനും സൗഹൃദം കൈമാറാനും ഇടങ്ങള്‍ ധാരാളമായി ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു സൗഹൃദ ചായ.ചായ മക്കാനികളില്‍ പഴയ കാലത്ത് രൂപപ്പെട്ടിരുന്ന ദൃഢമായ സൗഹൃദങ്ങളെ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് സൗഹൃദ ചായ സമാപിച്ചത്.അൻവർ സാദാത് ന്എലവത്തൂരിന്റെ അദ്ധ്യക്ഷതയില്‍ ശിഹാബ് സഖാഫി താന്ന്യം ഉൽഘാടനം ചെയ്തു. എസ്.എസ്.എഫ് മണത്തല സെക്ടർ സെക്രെട്ടറി ഷഹദ് വിഷയാവതരണം നടത്തി.റിയാസ് സ്വാഗതവും അദ്നാൻ നന്ദിയും പറഞ്ഞു.