ചാവക്കാട് : അഞ്ചുലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലേക്കല്ല കൊടിയ ദരിദ്ര്യവും തകർച്ചയുമാണ് രാജ്യത്തു വരാനിരിക്കുന്നത്. ജനങ്ങളെ വിഢികളാക്കുന്ന സംഘി ധനതത്വശാസ്ത്രത്തിൽ പ്രതിഷേധിച്ച് ചാവക്കാട് പോസ്റ്റ്‌ ഓഫീസിലേക്ക് എസ്. ഡി. പി. ഐ ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. രാവിലെ 10. 30 ന് മിനിസിവിൽസ്റ്റേഷൻ പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ചിന് നിയോജകമണ്ഡലം പ്രസിഡന്റ്‌ റ്റി. എം അക്ബർ, സെക്രട്ടറി കെ. എച് ഷാജഹാൻ, ഷമീർ അണ്ടത്തോട്, കരീം ചെറായി എന്നിവർ നേതൃത്വം നൽകി. പോസ്റ്റ്‌ ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ ഉദ്ഘാടനം ചെയ്തു.