ചാവക്കാട് : കലയുടെയും സാഹിത്യത്തിന്റെയും വിസ്മയ വിലാസങ്ങളുമായി ചാവക്കാട് വിരുന്നെത്തുന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ പ്രഖ്യാപന സമ്മേളനം ചാവക്കാട് വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കേരളത്തിനകത്തും പുറത്തുമായി 17 ജില്ലകളില്‍ നിന്നുള്ള രണ്ടായിരം മത്സരാര്‍ത്ഥികള്‍ നൂറിലധികം ഇനങ്ങളില്‍ ഏഴ് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്ന സംസ്ഥാന സാഹിത്യോത്സവ് സെപ്തംബര്‍ 12,13,14 തിയ്യതികളിലായി ചാവക്കാട് നടക്കും. എസ്.വൈ.എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ അസീസ് നിസാമി വരവൂരിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ദീന്‍കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സി.കെ റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജഅഫര്‍, സെക്രട്ടറിയേറ്റംഗം കെ.ബി ബഷീര്‍ മുസ്ലിയാര്, സമസ്ത ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.ആര് നസറുദ്ദീന്‍ ദാരിമി, സമസ്ത ജില്ല സെക്രട്ടറി മുസ്തഫ കാമില്‍ സഖാഫി ചെറുതുരുത്തി, എസ്.വൈ.എസ് ജില്ലാ ജന:സെക്രട്ടറി എ.എ ജഅഫര്‍, സെക്രട്ടറിമാരായ വഹാബ് സഅദി, ശരീഫ് പാലപ്പിള്ളി, അബദുറസാഖ് ബുസ്താനി എടശ്ശേരി, നൗഷാദ് മൂന്നുപീടിക, അഡ്വ.ബദറുദ്ദീന്‍, എസ്.ജെ.എം ജില്ല പ്രസിഡന്റ് മുഹമ്മദലി സഅദി, ജന:സെക്രട്ടറി സയ്യിദ് എസ്.എം.കെ മഹ്മൂദി, കെ.കെ മുഹമ്മദ് മുസ്ലിയാര്, ഉമര്‍ മുസ്ലിയാര് കടുങ്ങല്ലൂര്‍, സി.എം.എ കബീര്‍ മാസ്റ്റര്‍, മുഈനുദ്ദീന് ഹാജി പണ്ടറക്കാട്, ഹുസൈന് ഹാജി പെരിങ്ങാട്, മലായ അബൂബക്കര്‍ ഹാജി, എ.എ കടങ്ങോട്, ഹാഫിള് നൗഷാദ് സഖാഫി എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ നടത്തിപ്പിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ചെയര്‍മാനായി ഡോ.കരീം വെങ്കിടങ്ങിനേയും ജനറല്‍ കണ്‍വീനറായി എം.എം ഇബ്രാഹിമിനേയും തെരഞ്ഞെടുത്തു. വട്ടേക്കാട് ഹൈദ്രോസ്ക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് പി.സി റഊഫ് മിസ്ബാഹി സ്വാഗതവും ജില്ല ജന:സെക്രട്ടറി നൗഷാദ് പട്ടിക്കര നന്ദിയും പറഞ്ഞു.
About The Author
Related Posts
Save water, it will save you later!

For attractive lips, speak words of kindness

Recent Posts
-
എ എസ് ഐ വി വി തിലകന് സര്‍വീസില്‍ നിന്നും വിരമിച്ചുFeb 28, 2021
-
എടപ്പുള്ളി ചന്ദനക്കുടം നേർച്ച അരങ്ങേറിFeb 27, 2021
-
-
-
-
പൊരിവെയിൽ സമരവുമായി എൻ എച്ച് ആക്ഷൻ കൗൺസിൽFeb 25, 2021
-
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറിFeb 24, 2021
-
വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പിFeb 21, 2021
-
-
ഉത്സവം 2021ന് ഗുരുവായൂരിൽ തുടക്കംFeb 20, 2021
-
-
-
-
പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തുFeb 15, 2021
-
-
-
-
-
-
-
-
-
പ്രകൃതി – മരവുരി അണിഞ് വേറിട്ടൊരു ഫോട്ടോഷൂട്ട്Jan 29, 2021
-
-
-
-