mehandi new

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം – സ്‌ക്കൂള്‍ അധികൃതര്‍ പരാതി നല്‍കി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : പാലയൂര്‍ സെന്റ് ഫ്രാന്‍സീസ് സ്‌ക്കൂളിന്റെ അംഗീകാരം റദായെന്ന രീതിയില്‍ നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും സോഷ്യല്‍ മീഡിയായില്‍ ചിലര്‍ നടത്തുന്ന കുപ്രചരണത്തിനെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയതായും സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ ഫാ. സജി കിഴക്കേകരയില്‍, സ്‌ക്കൂളിന്റെ നിയമോപദേഷ്ടാക്കളായ അഡ്വ. ജോജോ ജേക്കബ്, അഡ്വ . മേരി ജോജോ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  സ്‌ക്കൂളിനെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഐ സി എസ് ഇ പ്രകാരം 2012 ല്‍ എന്‍ ഒ സി യും, 2013 ല്‍  ന്യൂനപക്ഷപദവിയും, 2014 ല്‍ അഫിലിയേഷനും സ്‌ക്കൂളിനു ലഭിച്ചിട്ടുള്ളതാണ്. ഈ പദവികളെല്ലാം ഇപ്പോഴും നില്‍ക്കുന്നുണ്ട്. സ്‌ക്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ പ്രചരണ സന്ദേശത്തില്‍ മറ്റുചില സ്‌ക്കൂളുകളുടെ പേരും ചേര്‍ത്തിട്ടുണ്ട്. സ്‌ക്കൂള്‍ അഫിലിയേഷന്‍ സംബന്ധിച്ച സ്വാഭാവിക ഫയല്‍ കൈമാറ്റത്തെയാണ് അഫിലിയേഷന്‍ റദ്ദ് ചെയ്തു എന്ന തരത്തില്‍ പ്രചരണം നടത്തുത്. അഞ്ചു ദിവസം മുമ്പ് വാട്‌സ് ആപ്പില്‍ പ്രചരിച്ചു തുടങ്ങിയ സന്ദേശത്തില്‍ ഇരുപതാം നമ്പറായാണ് പാലയൂര്‍ സെന്റ് ഫ്രാന്‍സീസ് സ്‌ക്കൂളിന്റെ പേര്‍ ചേര്‍ത്തിരിക്കുന്നത്. സ്‌ക്കൂള്‍ നടത്തിപ്പിനുള്ള എല്ലാ നിയമങ്ങള്‍ക്കും വിധേയമായാണ് പാലയൂര്‍ സെന്റ് ഫ്രാന്‍സീസ് സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുതെുന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.